ചെറുവള്ളി: അംബികാവിലാസം 259ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും വാർഷിക പൊതുയോഗവും എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ് ചന്ദ്രശേഖരൻ നായർ, എം.എസ്.രതീഷ്‌കുമാർ, പി.കെ.ബാബുക്കുട്ടൻ നായർ, എ.എൻ.ഗോപാലകൃഷ്ണൻ നായർ, ടി.ആർ.ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ക്ലാസ് നയിച്ചു.