കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സപ്താഹ യജ്ഞം നാളെ സമാപിക്കും. കുടൽമന ഹരി നമ്പൂതിരിയാണ് മുഖ്യആചാര്യൻ. ദശാവതാരം ചന്ദനം ചാർത്തിൽ ഇന്ന് കൽക്കി അവതാരമാണ്. നാളെ വിശ്വരൂപദർശനം. നരസിംഹജയന്തി ദിനമായ ബുധനാഴ്ച രാവിലെ ഏഴു മുതൽ മാതംഗി സത്യമൂർത്തി, കോട്ടയം വീരമണി,ഹരിരാഗ് നന്ദൻ, വത്സലരാമകൃഷ്ണൻ, വത്സല ഹരിദാസ് തുടങ്ങിയവർ അവതരിപ്പിക്കുന്ന പഞ്ചരത്നകീർത്തനാലാപനം, പത്ത് മുതൽ ഭക്തിഗാനതരംഗിണി.12 ന് ലക്ഷ്മീ നരസിംഹ പൂജ.ഉച്ചയ്ക്ക് 1ന് നരസിംഹസ്വാമിയുടെ പിറന്നാൾ സദ്യ.