വൈക്കം: ഇന്നലെ പുലർച്ചെയുണ്ടായ ഇടിമിന്നലിൽ വൈക്കം നഗരസഭ 10ാം വാർഡിലെ നിരവധി വീടുകളിൽ നാശനഷ്ടം. വൈദ്യുതി ലൈനും ഉപകരണങ്ങളും തകർന്നു. പുലർച്ചെ 4.30 ഓടെയാണ് സംഭവം. ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് വലിയ നാശം സംഭവിച്ചത്. വീട്ടിലെ എല്ലാ മുറികളിലേയും വൈദ്യുതി കണക്ഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില്ലഅലമാരകൾ പൊട്ടിതെറിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളെല്ലാം ചിന്നഭിന്നമായി. വീടിന്റെ ചുവരുകൾക്ക് വിള്ളലുണ്ടായി. ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. മുട്ടത്തിപ്പറമ്പ് പി.ഹരിദാസിന്റേയും പൊന്റയിൽ ദിലീപ് കുമാറിന്റേയും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകർന്നു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.