കുമരകം : കുമരകം കലാഭവന്റെ ആഭിമുഖത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പിന്നണി ഗായകൻ പി.ജയചന്ദ്രന്റെ 80 നിറവിലേക്കായി ഭാവഗീതിക @80 എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു. സംഗീത സംവിധായകൻ വി.കെ വിജയൻ മുക്കട ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. പാട്ടുകൂട്ടത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഭിന്നശേഷി വിഭാഗം സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനീഷ് കുമരകത്തിനെ അനുമോദിച്ചു. കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി,​ ടി.കെ ലാൽ ജ്യോത്സ്യർ,​ ജയരാജ്.എസ് എന്നിവർ സംസാരിച്ചു.