vijayamma-babu


തലയോലപ്പറമ്പ്: മഴ ശക്തമാകും മുമ്പ് ക്ലീനാകാൻ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തും. 6ാം വാർഡിലാണ് മഴക്കാലപൂർവ ശുചീകരണയജ്ഞത്തിന് തുടക്കമായത്. പൊതി കാഞ്ഞിരം വളവ് ഭാഗത്ത് ശുചീകരണത്തിൻ്റെ ഉദ്ഘാടനം

പഞ്ചായത്ത് അംഗം വിജയമ്മ ബാബു നിർവഹിച്ചു. ഏ.ഡി.എസ് പ്രസിഡന്റ് സുശീല രാധാകൃഷ്ണൻ, വികസനസമതി അംഗം ജോൺ തറപ്പേൽ, ആശാ വർക്കർ ഉഷാകുമാരി, നിർമ്മലാ ഷാജി, ആരോഗ്യ പ്രവർത്തക ആശാ വേണുഗോപാൽ, കല്യാണി കുമാരൻ, അജിതമോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേനാ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കാളികളായി. ജെ.സി.ബിയുടെ സഹായത്തോടെ റോഡരികിലെ കാനകൾ വൃത്തിയാക്കി.