പാലാ: പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങി വൈശാഖ മഹോത്സവം നടക്കുന്ന ദക്ഷിണകാശി കൊട്ടിയൂർ അമ്പലം സന്ദർശിച്ചു പ്രകൃതി വിരുന്നൊരുക്കുന്ന തിരുനെല്ലി ക്ഷേത്രത്തിലെത്തി ദർശനപുണ്യം നേടാൻ ഇതാ പാലാ കെ.എസ്.ആർ.ടി.സി.യിൽ നിന്നും തീർത്ഥയാത്ര. 30ന് ഉച്ചയ്ക്ക് 1ന് പുറപ്പെട്ട് പറശ്ശിനികടവ് ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം എന്നിവ സന്ദർശിച്ചു വയനാടൻ തണുപ്പിൽ കാട്ടിക്കുളം കാടിന്റെ ഭംഗി കണ്ടാസ്വദിച്ച് ജൂൺ 1ന് പുലർച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

പുഷ്ബാക്ക് സെമി സ്ലീപ്പർ എയർ ഡീലക്‌സ് ബസാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. വർഷത്തിൽ ഒരിക്കൽ വൈശാഖ ഉത്സവത്തിന് മാത്രം ദർശനസൗകര്യമുള്ള അക്കര കൊട്ടിയൂർ ക്ഷേത്രമാണ് യാത്രയിലെ മുഖ്യ ആകർഷണം. ബുക്ക് ചെയ്യാൻ ഉടൻ പേരും മറ്റും ഈ നമ്പരിൽ വാട്‌സാപ്പ് ചെയ്യണം. 8921 531106 (രഞ്ജിത്ത്)