kgapa

കോട്ടയം: കേരള ഗവ ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ (കെ.ജി.എ.പി.എ) ജില്ലാ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെൻസി പി പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി.സാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ദിപു വി. ദിവാകർ ഉപഹാര സമർപ്പണം നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഷീല എം.ബി, ഹൈമവതി കെ. ആർ, റീന മാത്യു, ഷൈലജ വി.എം, ഓമന സെബാസ്റ്റ്യൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി. പുതിയ ഭാരവാഹികളായി ദിപു വി. ദിവാകർ (പ്രസിഡന്റ്), ജ്യോതി കെ.ജെ. (സെക്രട്ടറി), ദേവിക സി.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.