vinod

വൈക്കം: പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ശ്രീഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തുപാട്ടും നടത്തി. ദീപപ്രകാശനം വിജയാ ഫാഷൻ ജുവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി ബൈജു ചേർത്തല, മേൽശാന്തി വിശ്വംഭരൻ ചേർത്തല എന്നിവർ മുഖ്യകാർമ്മികരായിരുന്നു.ക്ഷേത്രം പ്രസിഡന്റ് ടി.ജയകുമാർ, വൈസ് പ്രസിഡന്റ് കെ.വി പ്രസാദ്, സെക്രട്ടറി വി.സുധീർ, ദേവസ്വം മാനേജർ പി.വി സുദർശനൻ, ക്ഷേത്രോപദേശകൻ രാജേഷ് പഞ്ഞിത്തറ, സജീവ് വാസുദേവൻ കുന്നത്തുപറമ്പ്, രക്ഷാധികാരി മോഹനൻ അജീഷ്ഭവനം, വനിതാസംഘം പ്രസിഡന്റ് രമ്യാ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.