കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 24 മുതൽ 26 വരെ വൈക്കത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
24ന് ' വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും ' സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും.
വൈക്കം സത്യഗ്രഹ സമര നായകൻ ടി.കെ.മാധവന്റെ ചെറുമകൻ എൻ.ഗംഗാധരൻ ഭദ്രദീപം തെളിക്കും. ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ജെ.നന്ദകുമാർ,പ്രഭുൽ പ്രദീപ് കേത്കർ,ആർ.സഞ്ജയൻ,ആർ.വി.ബാബു,ഇ.എസ്.ബിജു, എം.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും.
25ന് ഹിന്ദു നേതൃസമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ അമൃതാനന്ദമയി മഠം മുഖ്യകാര്യദർശി സ്വാമി അമൃത സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കെ.പി.ശശികല അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി വിഷയാവതരണം നടത്തും. 26ന് പ്രതിനിധി സമ്മേളനം ഗൗരീശങ്കരം ഹാളിൽ ആർ.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എം.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഇ.എസ്.ബിജു,പി.എസ്.പ്രസാദ്,ബിന്ദു മോഹൻ,പ്രൊഫ.ടി.ഹരിലാൽ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.