പാലാ: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. സെന്റ് മേരീസ് സ്‌കൂൾ, ഗവ. സ്‌കൂൾ പരിസരം, കത്തീഡ്രൽ പള്ളി പ്രദേശം, സ്റ്റേഡിയം ജംഗ്ഷൻ തുടങ്ങി പല പ്രദേശങ്ങളിലും കൂട്ടംകൂടി നടക്കുന്ന തെരുവുനായ്ക്കളെ കാണാം. പെട്ടെന്ന് അക്രമാസക്തരാകുകയും ആക്രമിക്കുകയും ചെയ്യുന്ന ഈ നായ്ക്കൂട്ടത്തെ ഉടൻതന്നെ ഉൻമൂലനം ചെയ്യണമെന്ന് പാലാ പൗരാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. യോഗം പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ഉദ്ഘാടനം ചെയ്തു. മൈക്കിൾ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോസ് വേരനാനി, എം.പി. കൃഷ്ണൻനായർ, പ്രശാന്ത്, താഹ എന്നിവർ പ്രസംഗിച്ചു.