manimala-theeram

ചെറുവള്ളി : പൊൻകുന്നം - പുനലൂർ ഹൈവേയിൽ ചെറുവള്ളി പള്ളിപ്പടിക്കൽ നിർമ്മാണം നടക്കുന്ന പാലത്തിന് സമീപം ആറ്റുതീരം വൻതോതിൽ ഇടിഞ്ഞതോടെ ആശങ്കയും ഏറി. ഏറെ ഉയരത്തിൽ തിട്ടയുള്ള ഇവിടെ കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണിടിഞ്ഞ് മണിമലയാറ്റിലേക്ക് വീണു. വൈദ്യുതിത്തൂൺ മറിഞ്ഞുപോയി. ഇവിടെയുള്ള പാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയതാണ്. കഴിഞ്ഞ മാസമാണ് പുതിയപാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. കാലവർഷത്തിന്റെ തുടക്കത്തിൽ മണ്ണിടിഞ്ഞതിൽ നാട്ടുകാർ ആശങ്കയിലാണ്. റോഡ് തന്നെ ഇടിഞ്ഞുവീഴുമെന്ന ഭയമാണ് ഇവർ പങ്കുവയ്ക്കുന്നത്. പാലംപണി തത്ക്കാലം നിറുത്തിവച്ച് അടിയന്തര സുരക്ഷ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.