travel

കോട്ടയം : വേനൽ മഴ ശക്തമായതിനൊപ്പം മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു. അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട - വാഗമൺ റോഡിലൂടെയും ഇന്ന് രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടവർ പൊലീസ് സറ്റേഷനിൽ വിവരം അറിയിച്ച് മുൻകൂർ അനുമതി തേടേണ്ടതാണെന്ന് കളക്ടർ അറിയിച്ചു. ഇന്നലെ പരക്കെ മഴ പെയ്തതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ആറുകളിലും തോടുകളിലും പുതുവെള്ളത്തിൽ വലവീശി മീൻ പിടിക്കാനും തിരക്കാണ്.