പാലാ: കേന്ദ്രീയ സംസ്‌കൃത സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള, പാലാ അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിൽ പ്രാക്ശാസ്ത്രി (പ്ലസ് ടു സംസ്‌കൃതം) കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി.യോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സംസ്‌കൃതം മുൻപ് പഠിച്ചിരിക്കണമെന്നില്ല. സംസ്‌കൃതത്തോടൊപ്പം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എക്കണോമിക്‌സ്, യോഗ, ആയുർവേദം,സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. താല്പര്യമുള്ളവർ 30 നകം പാലാ രാമകൃഷ്ണ മഠം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9744305661, 9605664910.