ചങ്ങനാശേരി: മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്‌റ്റേഡിയത്തിനുള്ളിലെ ഫുട്ബോൾ ക്ലബിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും സ്‌റ്റേഡിയം നിർമ്മാണം നടത്തുന്ന കരാർ കമ്പനിയുടെയും സാധനങ്ങൾ നശിപ്പിച്ചു. ഫുട്ബോളുകൾ, മേശ, കസേര എന്നിവയാണ് നശിപ്പിച്ചത്. ഞായറാഴ്ച‌ ആക്രമണം നടത്തിയെന്നാണ് കരുതുന്നത്. ചങ്ങനാശേരി പൊലീസിൽ പരാതി നൽകി.