പുതുപ്പള്ളി : ഭാരതീയ വേലൻ സൊസൈറ്റി പുതുപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളനം മണർകാട് സൈനിക വിശ്രമകേന്ദ്രം ഹാളിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ജാതി സെൻസസ് നടപ്പാക്കുക, ഇ-ഗ്രാന്റ് വിതരണം ത്വരിതപ്പെടുത്തുക, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ദീപ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡി. സുരേഷ്, സി.ബി. ഓമന, പി.ആർ ശിവരാജൻ, വിഷ്ണുപ്രസാദ്, കെ.എൻ. രഞ്ജിനി, ശ്രീജ ബിജു, നിധി വി. സോമൻ, ദിഗ്ജയൻ, പ്രകാശ് രാജ് എന്നിവർ സംസാരിച്ചു.