വൈക്കം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വദിനാചരണം വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം മോഹൻ.ഡി.ബാബു ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എൻ ബാബു, അഡ്വ.എ.സനീഷ്‌കുമാർ, ജയ്‌ജോൺ പേരയിൽ, അക്കരപ്പാടം ശശി, പ്രീതാ രാജേഷ്, എസ്.സാനു, ബി.ചന്ദ്രശേഖരൻ, ഷാജി വല്ലൂത്തറ, ഇടവട്ടം ജയകുമാർ, പി.ടി സുഭാഷ്, സോണി സണ്ണി, കെ.ബിനുമോൻ, ഗിരിജാ ജോജി, അഡ്വ.കെ.പി ശിവജി, കെ.കെ സചിവോത്തമൻ എന്നിവർ പ്രസംഗിച്ചു.