veed

മുണ്ടക്കയം : പാക്കാനം ശിവക്ഷേത്രത്തിലെ മേൽശാന്തി ജയരാജ് ശർമ്മയുടെ മുരിക്കുംവയലിൽ ഉള്ള വീട് ആക്രമിച്ചു. വീട്ടിൽ ആളില്ലാത്ത സമയം നോക്കി തിങ്കളാഴ്ച പകലാണ് ആക്രമണം. കല്ലേറിൽ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ മുണ്ടക്കയം പൊലീസിൽ പരാതി നൽകി.