പാലാ: തെക്കേക്കര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ നരസിംഹജയന്തി വിശേഷാൽ പൂജകൾ ഇന്ന് നടക്കും. നരസിംഹ മന്ത്രാർച്ചന, പാനകം, പാൽപ്പായസം, കടുംപായസം വഴിപാടുകളുമുണ്ട്. മേൽശാന്തി വിനോദ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നാളെ പ്രതിഷ്ഠാദിന കലശപൂജകളും നടക്കും.
ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം ജൂൺ 28, 29, 30 തീയതികളിൽ നടത്തുമെന്ന് സെക്രട്ടറി കെ.എൻ. ജിലു അറിയിച്ചു. തന്ത്രി തേവണംകോട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്‌നം നടക്കുന്നത്. ജ്യോതിഷ പണ്ഡിതൻ കൈമുക്ക് നാരായണൻ നമ്പൂതിരി, കണ്ണൂർ ഇടയ്ക്കാട് ദേവീദാസൻ, വടകര ചേറോട് ശ്രീനാഥ് പണിക്കർ എന്നിവർ അഷ്ടമംഗല ദേവപ്രശ്‌നത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.