കോട്ടയം : 2024-2025 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന്റെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ആരംഭിച്ചു. രജിസ്‌ട്രേഷനും, വേരിഫിക്കേഷനും 29 വരെ. സ്‌കൂളുകളിൽ സമർപ്പിക്കേണ്ട അവസാന തീയതി : 30. ദേശിീയ തലത്തിൽ മത്സരിച്ച കായിക താരങ്ങളുടെ സർട്ടിഫിക്കറ്റിൽ നിലവിലെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി കൗണ്ടർസൈൻ ചെയ്തിരിക്കണം. ഓൺലൈൻ ചെയ്യേണ്ടവിധം സംബന്ധിച്ചും, അലോട്ടുമെന്റ് സംബന്ധിച്ചും വിശദമായ സർക്കുലർ ഹയർ സെക്കൻഡറി സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04812563825, 8547575248 9446271892.