പൊൻകുന്നം : എൻ.എസ്.എസ് പൊൻകുന്നം യൂണിയനിലെ ഹ്യൂമൻ റിസോഴ്‌സ് സെന്റർ 'ദിശ 2024' കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ കരിയർ പോയന്റ് അവതാരകനായ എസ്.രതീഷ്‌കുമാർ, മോഡൽ കരിയർ സെന്ററിലെ റോണി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി എം.എസ്.രതീഷ്‌കുമാർ, കെ.പി.മുകുന്ദൻ, എം.ജി.മോഹൻദാസ്, കെ.ആർ.രവീന്ദ്രനാഥ്, പി.വി.രാധാകൃഷ്ണൻ നായർ, ബാബു ശിവൻകുട്ടി, ജയകുമാർ ഡി.നായർ, കെ.എൻ.ഗോപാലകൃഷ്ണൻ നായർ, ഡി.ഗോപിനാഥൻ നായർ, അനിൽകുമാർ ബി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.