മേലുകാവ് : അയൽവാസിയായ വൃദ്ധയുടെ വീട്ടിൽക്കയറി കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കടനാട് ചാത്തൻകുന്ന് കോളനിയിൽ പൂവംതടത്തിൽ മജീഷിനെ (33) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തതു. ശാസ്ത്രീയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്മൽ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.