കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തി. പെരുമ്പായിക്കാട് ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ കെനസ് (18), ഏറ്റുമാനൂർ പേരൂർ 101 കവല ഭാഗത്ത് ശങ്കരമാല കോളനിയിൽ താനപുരക്കൽ വീട്ടിൽ അനുമോൻ (34) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെനസിനെ ഒരു വർഷത്തേക്കും,അനുമോനെ ആറുമാസത്തേക്കുമാണ് നാടുകടത്തിയത്.