കുമളി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമളി പഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും സംയ്തമായി പരിശോധന നടത്തി. മാലിന്യം തള്ളിയ പന്ത്രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
സ്‌ക്വാഡിന്റെ പരിശോധനകളുടെ ഭാഗമായാണ് കുമളിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. പൊതുതോട്ടിലേക്ക് മാലിന്യം ഒഴുക്കിയതും,കൊതുക് ജന്യ രോഗങ്ങൾ പെരുകാൻ കാരണമായ സാഹചര്യം കണ്ടെത്തിയതും, നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗിച്ച സ്ഫാനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. തേടിലേക്ക് മാലിന്യം ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴയും, പത്ത് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴയും ഈടാക്കി.