മുണ്ടക്കയം ഈസ്റ്റ്: എം.ജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ബി.എസ്‌.സി സൈബർ ഫോറൻസിക്കിന് നൂറ് ശതമാനം വിജയവുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം നേടിയതായി പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി അറിയിച്ചു. വിദ്യാർത്ഥികളുടെ പ്ലേസ്മെൻ്റുകളും പൂർത്തിയായതായി ചെയർമാൻ ബെന്നി തോമസ് അറിയിച്ചു. പി.ടി.എ പ്രസിഡൻ്റ് ജോർജ് ജോസഫ് കൂരമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ആൻ്റണി ജോസഫ് കല്ലമ്പള്ളി, കോളജ് സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ.രതീഷ്, ബോബി കെ.മാത്യു, ഇ.എ. റെസ‌ിമോൾ, വകുപ്പ് മേധാവിമാരായ ജിന്റുമോൾ ജോൺ, റിന്റമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.