മേവട: 1011 നമ്പർ മേവട എസ്.എൻ.ഡി.പി. ശാഖാ വക ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒന്നാമത് പഞ്ചലോഹ പ്രതിഷ്ഠാ മഹോത്സവം 28, 29 തീയതികളിൽ നടക്കും. 28 ന് വൈകിട്ട് 5.30 ന് നടതുറപ്പ്, ആചാര്യവരണം, ദീപാരാധന, അത്താഴപൂജ. 29 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം, 9 ന് കലശപൂജ, 10.30 ന് കലശാഭിഷേകം, 11.30 ന് മഹാഗുരുപൂജ, 12 മുതൽ ഗുരുദേവകൃതികളുടെ പാരായണം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, 6.45 ന് താലസമർപ്പണം, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയുണ്ട്.