പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പാസായിട്ടുള്ള കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. 26 ന് രാവിലെ 10 മുതൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ക്ലാസിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു.