കോട്ടയം : എം.ജി സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം ഇന്ന് സർവകലാശാല ക്യാമ്പസിൽ നടക്കും. ഉമ്മൻ ചാണ്ടി അനുസ്മരണത്തോടെ ആരംഭിക്കുന്ന വാർഷിക സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് വൈസ് ചാൻസലർ പ്രൊഫ.സി.ടി.അരവിന്ദകുമാർ അവാർഡ് സമ്മാനിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുകൾക്ക് സമ്മേളനം രൂപം നൽകുമെന്ന് പ്രസിഡന്റ് എൻ.നവീൻ, ജനറൽ സെക്രട്ടറി ജോസ് മാത്യു, എഫ്.യു.ഇ.ഒ സംസ്ഥാന ജന. സെക്രട്ടറി എൻ.മഹേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.