കോട്ടയം : ന്യൂനപക്ഷ കമ്മിഷൻ സെമിനാർ 25 ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് കമ്മിഷൻ അംഗം പി. റോസ അറിയിച്ചു. രാവിലെ 10 ന് വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷനായിരിക്കും. കളക്ടർ വി. വിഗ്‌നേശരി മുഖ്യപ്രഭാഷണം നടത്തും.