arrest

അയർക്കുന്നം : ആൾത്താമസമില്ലാത്ത വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. അയർക്കുന്നം ഇരമല്ലിടം വീട്ടിൽ രാഹുൽ രാജു (24) ഏറ്റുമാനൂർ വള്ളിക്കാട് ഭാഗത്ത് മ്ലാംകുഴിയിൽ വീട്ടിൽ മനു ശശി (24), നെടുങ്കാരി ഭാഗത്ത് കാഞ്ഞിരത്തിങ്കൽ രഞ്ജിത്ത് രാജൻ (27) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ അയർക്കുന്നം പുളിഞ്ചുവട് ഭാഗത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മൂവരെയും റിമാൻഡ് ചെയ്തു.