സൗത്ത് പാമ്പാടി : സൗത്ത് പാമ്പാടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ പുനനിർമാണത്തോടനുബന്ധിച്ചുള്ള ബാലാലയ പ്രതിഷ്ഠയും പ്രശ്‌നപരിഹാരപൂജകളും 25നും 26നും നടക്കും. കുമരകം ഗോപാലൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി അരുൺ ചെങ്ങളം, ക്ഷേത്രം സ്ഥപതി രാജേന്ദ്രൻ ആചാരി എന്നിവർ നേതൃത്വം നൽകും. 25ന് രാവിലെ അഷ്ടദ്രവ്യഗണപതി ഹോമം, മഹാഗുരുപൂജ, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം, ലഘുസുദർശനം ഹോമം,പരിഹാരക്രിയകൾ വൈകുന്നേരം ഭഗവതിസേവ,ലളിതാ സഹസ്രനാമ അർച്ചന, മഹാസുദർശന ഹോമം, ആവാഹനം, തിലഹവനം. 26ന് ഗണപതിഹോമം,തിലഭവനം, സായൂജ്യ പൂജ 11:35 നും 12.45 നും മദ്ധ്യേ ബാലാലയ പ്രതിഷ്ഠ.