വൈക്കം: സുമനസുകളുടെ കൂട്ടായ്മയായ വൈക്കം സഹൃദയവേദിയുടെ നേതൃത്വത്തിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതഭകളെ ആദരിച്ചു. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പുരസ്‌കാര ദാനവും സമ്മേളനവും സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
ഛിന്നഗ്രഹങ്ങളെ കണ്ടെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ശ്രേയസ് ഗിരീഷ്, വിക്രം സാരാഭായി ഫൗണ്ടേഷന്റെ ഇന്റേൺഷിപ്പിൽ ഓൾ ഇന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ അഭിറാം രഞ്ജിത്ത്, പേരന്റിംഗ് പരിശീനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പ്രീത് ഭാസ്‌കർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. നഗരസഭ കൗൺസിലർ ലേഖാ ശ്രീകുമാർ, സഹൃദയവേദി ഭാരവാഹികളായ ഡോ. പ്രീത് ഭാസ്‌ക്കർ, അഡ്വ.എം.എസ് കലേഷ്, കനകാ ജയകുമാർ എന്നിവർ പ്രസഗിച്ചു.