പാലാ: പാലാ മുനിസിപ്പൽ ഭരണസമിതിയിലെ ഭരണപക്ഷത്തിന്റെ തമ്മിലടി മൂലം ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. എൽ.ഡി.എഫിലെ തമ്മിലടി അവസാനിപ്പിച്ച് പാലായിലെ മഴക്കാലപൂർവ്വ ശുചീകരണം, സ്ക്കൂൾ തുറക്കുന്ന സാഹചര്യം, വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന വിഷയം ഉൾപ്പെടെ അടിയന്തര ചർച്ച നടക്കേണ്ട സാഹചര്യത്തിൽ ഭരണപക്ഷം തമ്മിലടിച്ച് പാലായിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സജി ആരോപിച്ചു.
.