കോട്ടയം : 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലനക്കളരി സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം റിസോഴ്‌സ് പേഴ്‌സൺ സജോ ജോയി സെമിനാറിന് നേതൃത്വം നൽകി. കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു.