കാഞ്ഞിരപ്പള്ളി: ഒരിക്കൽ ഒരു വർഷക്കാലം നഗരസഭ പദവിയറിഞ്ഞ കാഞ്ഞിരപ്പള്ളിപഞ്ചായത്ത് നഗരസഭ പദവിക്കായ് കാത്തിരിക്കുന്നു.ജില്ലയിലെ മറ്റ് നാല് താലൂക്കാസ്ഥാനങ്ങൾക്കും നഗരസഭ പദവി ലഭിച്ചിട്ടും കിഴക്കൻ കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളി ഇപ്പോഴും സ്‌പെഷൽ ഗ്രേഡ് പഞ്ചായത്തായി 23 വാർഡുകളിലായി പരന്നു കിടക്കുന്നു. 1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് അന്നത്തെ നിയമസഭാംഗമായിരുന്ന കെ.ജെ. തോമസിന്റെ ശ്രമഫലമായിട്ടാണ് കാഞ്ഞിരപ്പള്ളി നഗരസഭ ആക്കിയത്. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ പഞ്ചായത്തായി തരം താഴ്ത്തുകയായിരുന്നു. നിയോജക മണ്ഡലം താലൂക്ക് ബ്ലോക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയെ എത്രയും വേഗം നഗരസഭ ആക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ അദ്ധ്യക്ഷനായി. ശ്രീകുമാർ കണ്ടത്തിൽ, വി.എസ് സലേഷ് വടക്കേടത്ത്, വി.പി ഷിഹാബുദ്ദീൻ വാളിക്കൽ, എം.കെ. സജി ലാൽ മാമൂട്ടിൽ, സത്താർ കൊരട്ടിപറമ്പിൽ എന്നിവർ സംസാരിച്ചു.