അയ്മനം: കുടയംപടിയിൽ പ്രവർത്തിച്ചുവരുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം ബിജു മാന്താറ്റിൽ അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റിനു കത്തു നൽകി. ബാർ ആരംഭിച്ചതു മുതൽ അടിപിടിയുമായ് നാട്ടുകാർക്ക്‌ സ്വൈര്യക്കേടാണ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അക്രമം കാണിച്ചത് ബാർ ജീവനക്കാരാണ്. ഗുണ്ടകളെ ബാർ ജീവനക്കാരായി നിയമിച്ച് ആക്രമണം നടത്തുന്ന ബാർ ഹോട്ടൽ അടച്ചു പൂട്ടി നാട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് കത്തിൽ പറയുന്നു.