പൊൻകുന്നം: മകനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ മദ്ധ്യവയസ്‌കയെ വീട് കയറി ആക്രമിക്കുകയും വീട് തല്ലിത്തകർക്കുകയും ചെയ്ത മൂന്നുപേർ പിടിയിൽ. ചിറക്കടവ് പുതിയാത്ത് അനീഷ് പി.ആർ (38), കുഴിപ്പള്ളാത്ത് ബിനു ചന്ദ്രൻ (33), കൂവപ്പള്ളി കളവട്ടത്തിൽ അനിൽകുമാർ കെ.പി (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി പൊൻകുന്നം സ്വദേശിനിയുടെ വീട്ടിലായിരുന്നു സംഭവം. തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.