കൊല്ലം : പത്തനാപുരം ഡിവൈൻ ലാ കോളേജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ/ബി.കോം എൽ.എൽ.ബി കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോം എല്ലാ പ്രവൃത്തി ദിവസങ്ങളിലും കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും. അവസാന തീയതി : ജൂൺ 3. പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഡൊണേഷൻ ഇല്ലാതെ ഗവൺമെന്റ് മെറിറ്റ് ഫീസിൽ പഠിക്കാൻ അവസരമുണ്ട്. സിലബസും മറ്റു വിശദാംശങ്ങളും www.divinelawcollege.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0475 2982977, 8075300355.