കട്ടപ്പന: എം.ജി.സർവകലാശാല ബിരുദ പരീക്ഷയിൽ മൂന്നാം റാങ്കിന്റെ തിളക്കവുമായി കട്ടപ്പന ക്രൈസ്റ്റ് കോളേജ്. ബി.സി.എ വിഭാഗം വിദ്യാർത്ഥിനിയായ ദേവനന്ദ രാജനാണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. സി.എം.ഐ സഭയുടെ നേതൃത്വത്തിൽ പുളിയന്മലയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിലെ ബി.സി.എ വിഭാഗം വിദ്യാർത്ഥിനിയായ ദേവനന്ദ രാജൻ വെള്ളയാംകുടി ഓഴാങ്കൽ പരേതനായ രാജന്റെയും അജിത രാജന്റെയും മകളാണ്. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി.എം.ഐ, ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം, അഡ്മിനിട്രേറ്റർ ഫാ. ചാണ്ടി കിഴക്കയിൽ എന്നിവർ ദേവനന്ദയെ അനുമോദിച്ചു.