കോട്ടയം: എസ്.എൻ.ഡി.പി യോഗം 3358-ാം നമ്പർ തിരുവാർപ്പ് തെക്ക് ശാഖയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ കുടുംബസംഗമം 26ന് നടക്കും.രാവിലെ 9.30ന് സാംസ്കാരിക സമ്മേളനം, ശാഖാ പ്രസിഡന്റ് മോഹനൻ മാനാപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും.കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഗീതലയതരംഗം, ഉച്ചകഴിഞ്ഞ് 2.30 മുതൽ കലാപരിപാടികൾ, കളരി അഭ്യാസപ്രകടനം, വൈകിട്ട് 6ന് തിരുവാതിരകളി, 8ന് കരോക്കേ ഗാനമേള & ഫിഗർഷോ.