ഇളമ്പള്ളി: എസ്.എൻ.ഡി.പി യോഗം 4840-ാം ഇളമ്പള്ളി ശാഖയിലെ കുടുംബസംഗമം 2024 ഗവ.യു.പി.സ്‌കൂൾ ഹാളിൽ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2ന് മാതൃകാകുടുംബവും ഗുരുദേവനും എന്ന വിഷയത്തിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം ബിബിൻഷാൻ കെ.എസ് പ്രഭാഷണം നടത്തും. 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ അദ്ധ്യക്ഷനാകും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ പി.വി.വിനോദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കുളം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവാഹ - ചികിത്സാ ധനസഹായവിതരണം. പി.മനു, പി.എസ്.രഘുനാഥൻ, ജയാ അനിൽ, വിനോദ് വടുതലക്കര എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി പി.കെ.ശശി സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറയും.