legal

കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായവർക്ക് മുൻഗണന. സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരോ ആകരുത്. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. അപേക്ഷയിൽ സമീപകാലത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. പ്രായം 18 നും 65വയസിനും ഇടയിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി : ജൂൺ 6. ഫോൺ : 04812572422.