പാലാ: മീനച്ചിലാറ്റിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം വഴിക്കടവ് ചെക്കുഡാം നിറഞ്ഞുകവിയുന്നതാണെന്ന് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ. പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ യൂണിറ്റ് ഭാരവാഹികൾ ജോസ് കെ.മാണി എം.പിക്ക് നിവേദനം നൽകി. ജോസ് ചെറുവള്ളിൽ, തോമസ് പീറ്റർ, ജയേഷ് പി.ജോർജ്ജ്, എബിസൺ, ജോർജ്ജ് എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.