പാലാ: അമ്പാറ തെള്ളിയാമറ്റം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവവും പരിഹാര ശുദ്ധിക്രിയകളും 27നും 28നും നടക്കും. 27ന് രാവിലെ 5.45ന് നടതുറക്കൽ, ഗുരുപൂജ, വൈക്കം സനീഷിനെ ക്ഷേത്രം തന്ത്രിയായി അവരോധിക്കും. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് ഭഗവതിസേവ.
28ന് രാവിലെ 8.30ന് പതാക ഉയർത്തൽ, 9ന് കലശപൂജ, 10ന് കലശാലങ്കാര പ്രദക്ഷിണം, 11ന് മഹാഗുരുപൂജ, 12ന് അനുഗ്രഹപ്രഭാഷണം, 12.30ന് പ്രതിഷ്ഠാദിന സന്ദേശം. യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ്, സുധീഷ് ചമ്പൻകുളം, സാബു പിഴക്, രാമപുരം സി.റ്റി. രാജൻ എന്നിവർ ആശംസകൾ നേരും. 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 7.15ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് സുരേഷ് ഇട്ടിക്കുന്നേൽ ഉത്സവദിന സന്ദേശം നൽകും. 8.30ന് വീരനാട്യം, 9ന് ഡാൻസ്, തിരുവാതിരകളി.