മുണ്ടക്കയം: മലഅരയ മഹാസഭയുടെ പത്തൊമ്പതാം വാർഷിക പ്രതിനിധി സമ്മേളനം മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് നേതൃയോഗവും നാളെ പ്രതിനിധിസഭായോഗവും നടക്കും.
500ൽപരം പ്രതിനിധികൾ പങ്കെടുക്കും. സഭാ പ്രസിഡന്റ് എം.കെ.സജി അദ്ധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി പി.കെ.സജീവ് റിപ്പോർട്ടും ട്രഷറർ എം.ബി.രാജൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.