drawing

കോട്ടയം : ലോകക്ഷീരദിനാചരത്തോടനുബന്ധിച്ച് നേതൃത്വത്തിൽ കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പ്രശ്‌നോത്തരി, ഉപന്യാസരചന മത്സരങ്ങൾ സംഘടിപ്പിക്കും. 30 ന് രാവിലെ 10 മുതൽ കോട്ടയം ഈരയിൽക്കടവിലെ ക്ഷീരപരിശീലനകേന്ദ്രത്തിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കാം. ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവർക്ക് പെൻസിൽ ഡ്രോയിംഗും ഒമ്പത്, 10 ക്ലാസുകാർക്ക് പ്രശ്‌നോത്തരിയും ഉപന്യാസരചനയും 11,12 ക്ലാസിലെ കുട്ടികൾക്ക് ഉപന്യാസരചനയും നടത്തും. പങ്കെടുക്കുന്നവർ 29 ന് രാവിലെ 11 ന് മുമ്പായി 9446533317 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.