commi

കോട്ടയം : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ജില്ലാ സെമിനാർ ഇന്ന് രാവിലെ 10 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തും. സെമിനാറൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി എന്നിവർ വിഷയാവതരണം നടത്തും. അഞ്ഞൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.