കോട്ടയം : കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കിടങ്ങൂർ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ രൂപം നൽകിയിട്ടുള്ള ക്‌നാനായ കർഷക ഫോറത്തിന്റെ ഭാരവാഹികൾക്കായി നേതൃപരിശീലനം സംഘടിപ്പിച്ചു. ചെറുകര സെന്റ് മേരീസ് പള്ളിഹാളിൽ സംഘടിപ്പിച്ച പരിശീലനം കോട്ടയം അതിരൂപതാ വികാരിജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ കൃഷി ഓഫീസർ പാർവ്വതി എസ് ക്ലാസ് നയിച്ചു. തുടർന്നു നടന്ന ചർച്ചയിൽ കർഷക ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വിവിധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.