കോട്ടയം: കഥകളി ആസ്വാദകവേദി അയ്മനത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7ന് അയ്മനം നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൻ നിഴൽകുത്ത് കഥകളി അരങ്ങേറും. കലാമണ്ഡലം രവികുമാർ ദുര്യോധനനായും, ത്രിഗർത്തനായ് ഹരി. ആർ. നായരും, ഭാരത മലയനായ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും, മന്ത്രവാദിയായ് കോട്ടയ്ക്കൽ ദേവദാസും, മലയത്തിയായ് കലാമണ്ഡലം അനിൽ കുമാറും രംഗത്തുവരും. ചെണ്ടയിൽ കലാമണ്ഡലം വേണു മോഹനും, കലാമണ്ഡലം ശ്രീഹരിയും, മദ്ദളത്തിൽ കലാനിലയം മനോജും, ആ.എൽ.വി സുദേവ് വർമ്മയും ആണ്. ആസ്വാദക വേദിയുടെ ഇരുപത്തിയഞ്ചാമത് പരിപാടിയാണ് നിഴൽകുത്ത്.