കോട്ടയം: കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സ്മാർട്ട് മീറ്റർ പദ്ധതി കേരളത്തിൽ നടപ്പാക്കുക, മീറ്റർ ചാർജ് ഒഴിവാക്കുക, ഫിക്സഡ്ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കൺവീനർ ബിനു അയിരമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷറർ റോയി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.