കുമരകം : ചന്തത്തോട്ടിലെയും കോട്ടത്തോട്ടിലേയും പോള ജെ.സി.ബി ഉപയോഗിച്ചു നീക്കിയതോടെ നീരൊഴുക്ക് ശക്തമായി.. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് കായലിലേയ്ക്ക് പോകാനുള്ള സഞ്ചാരമാർഗം തെളിഞ്ഞു. ചന്തത്തോട്ടിലും കോട്ടത്തോട്ടിലുമെല്ലാം പോള തിളങ്ങിയത് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പഞ്ചായത്ത് ഇടപെട്ടാണ് ഇപ്പോൾ പോള നീക്കിയത്.